കാട്ടകാമ്പാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പരാതി. സ്രായില്‍ വെളിയത്ത് വീട്ടില്‍ സുഗതന്റെ മകന് സഞ്ജയിന് (19) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ചിറയങ്ങാട് സ്വദേശികളായ ആദിത്യന്, ദേവപ്രസാദ്, ദീപക് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.



