26.4 C
Kunnamkulam
Friday, September 11, 2026
Home CCTV Desk നെല്ലുവായില്‍ യു.ഡി.എഫിന്റെ പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചതായി പരാതി

നെല്ലുവായില്‍ യു.ഡി.എഫിന്റെ പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചതായി പരാതി

29

എരുമപ്പെട്ടി നെല്ലുവായില്‍ യു.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി.ടി അജയ് മോഹന്റെ ഫ്ലെക്സ് ബോര്‍ഡുകളും ഫോട്ടോ പതിച്ച ചട്ടകളും നശിപ്പിച്ചതായി പരാതി. മുണ്ടന്‍കോട് കോളനി പരിസരത്താണ് ഫോട്ടോ പതിച്ച ഫ്ലെക്സുകളും ചട്ടകളും വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാത്രിയിലാണ് സാമൂഹ്യവിരുദ്ധര്‍ ഫ്ലെക്സ് ബോര്‍ഡുകളും ചട്ടകളും നശിപ്പിച്ചിട്ടുള്ളത്. ബൂത്ത് പ്രസിഡന്റ് സി.കെ നാരായണന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവരുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!