സമ്പൂര്‍ണ്ണ ഭഗവദ് ഗീത പാരായണവും ഹനുമാന്‍ ചാലീസ ജപവും നടത്തി

ഗുരുവായൂര്‍ ചിന്മയാ മിഷന്റെ ആഭിമുഖ്യത്തില്‍ ആയിരത്തോളം പേരുടെ സമ്പൂര്‍ണ്ണ ഭഗവദ് ഗീത പാരായണവും ഹനുമാന്‍ ചാലീസ ജപവും നടത്തി. ചിന്മയ മിഷന്റെ 75ാം
വാര്‍ഷികത്തോടനുബന്ധിച്ച് ശ്രീ ഗുരുവായൂരപ്പന്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാമി അഭയാനന്ദ സരസ്വതി, ബ്രഹ്‌മചാരി സുധീര്‍ജി, ബ്രഹചാരി സുധീഷ്ജി എന്നിവര്‍ പാരായണത്തിന് നേതൃത്വം നല്‍കി. ചിന്മയ മിഷന്‍ ഗുരുവായൂര്‍ പ്രസിഡന്റ് പ്രൊഫ: എന്‍. വിജയന്‍ മേനോന്‍, സെക്രട്ടറി സി. സജിത് കുമാര്‍, ട്രഷറര്‍ ഡോ.സുരേഷ് നായര്‍, പി. കുഞ്ഞിശങ്കര മേനോന്‍, എം. ഹേമ, രാധാ.വി.മേനോന്‍, സി.വേണുഗോപാല്‍, ഡോ.കെ.ഇ. ഉഷ, രഘുനന്ദനന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

ADVERTISEMENT