31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur നിയമസഭാ തിരഞ്ഞെടുപ്പ്: ഗുരുവായൂരിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: ഗുരുവായൂരിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

38

കേരള നിയമസഭാ തെരഞ്ഞെടുന്റെ ഭാഗമായി ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്മാര്‍ക്കായുള്ള രണ്ടാംഘട്ട പരിശീലനം എം ആര്‍ രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. മാര്‍ച്ച് 31 മുതല്‍ മുതല്‍ ഏപ്രില്‍ 4 വരെയാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍ പി വി ഫൈസല്‍, അസംബ്ലി മാസ്റ്റര്‍ ട്രെയിനര്‍മാരായ ടി കെ അനില്‍കുമാര്‍, ആര്‍ കെ ജാസ്മിന്‍ ഹംസ, എസ് നിമി, ടി ബി രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.ഇവിഎം യന്ത്ര സംവിധാനങ്ങളുടെ പരിശീലനം നല്‍കുന്നത് റിട്ടേണിംഗ് ഓഫീസറുടെ ടീമംഗങ്ങളാണ്.റിട്ടേണിംഗ് ഓഫീസര്‍ എസ് ഷീബ, തഹസില്‍ദാര്‍ ടി ആര്‍ സംഗീത്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ആര്‍ സൂരജ് എന്നിവരാണ് പരിശീലനം നല്‍കുന്നത്. വോട്ടര്‍ ഫെസിലിറ്റേഷന്‍, പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ എന്നിവ പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍, തേര്‍ഡ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെ 716 പേര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

ADVERTISEMENT
error: Content is protected !!