പത്തിരം സുരക്ഷ ഭിത്തിയും, കോണ്‍ക്രീറ്റ് റോഡും, റാമ്പും നാടിന് സമര്‍പ്പിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വെളിയങ്കോട് പഞ്ചായത്ത് പത്തിരം സുരക്ഷ ഭിത്തിയും, കോണ്‍ക്രീറ്റ് റോഡും, റാമ്പും നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൈദ് പുഴക്കര, പൊതു പ്രവര്‍ത്തകരായ വേലായുധന്‍ , റഫീഖ് പുഴക്കര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എസ് സി നഗറിലെ ഗുണഭോക്താക്കളും തൊഴിലാളികളും നേതൃത്വം നല്‍കി.

ADVERTISEMENT