ദേശീയപാത 66ല്‍ തീരദേശ ഹൈവെയുടെ പാലം നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം.എടക്കഴിയൂര്‍ കാജ കമ്പനിയില്‍ പടിഞ്ഞാറെ സര്‍വീസ് റോഡിലേക്കാണ് സ്ലാബ് തകര്‍ന്ന് വീണത്.തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് വലിയ സ്ലാബ് വീണത്. തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ മുകളില്‍ നിന്നും സ്ലാബ് അടര്‍ന്നു വീഴുകയായിരുന്നു. എസ്‌കലേറ്റര്‍ കൊണ്ടുവന്ന് സ്ലാബ് മാറ്റിയതോടെയാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.