ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പണ്‍ വിതരണവും ഉദ്ഘാടനവും ചാവക്കാട് അസി.ലേബര്‍ ഓഫീസര്‍ വി.കെ.റഫീഖ് നിര്‍വഹിച്ചു. കണ്‍സോള്‍ പ്രസിഡണ്ട് ജമാല്‍ താമരത്ത് അദ്ധ്യക്ഷത വഹിച്ചു, സിഗ്‌നേറ്റീവ് അക്കാഡമി എം.ഡി. വി.പി. റിയാസ് മുഖ്യാഥിതിയായി. റമദാന്‍ മാസ സ്‌പെഷല്‍ ഡയാലിസിസ് മൊബിലൈസേഷന്‍ ഡ്രൈവില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയ ജന. സെക്രട്ടറി അബ്ദുള്‍ ഹബീബ് പി.എം, വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാര്‍ക്ക്,ട്രസ്റ്റി ജനീഷ് സി.എം.
എന്നിവര്‍ക്കുള്ള ഉപഹാരം മുന്‍ എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ സഗീര്‍ കാദിരി വിതരണം ചെയ്തു.ഖത്തര്‍ ചാപ്റ്റര്‍ അംഗങ്ങളായ വിശ്വന്‍, ഹംസ ഒമാന്‍ ചാപ്റ്റര്‍ അംഗങ്ങളായ സുബിന്‍, സനോജ് എന്നിവര്‍ ഡയാലിസിസ് ഫണ്ട് നല്‍കി.ഡയാലിസിസ് സമാഹരണ ഡ്രൈവില്‍ സാന്നിധ്യം തെളിയിച്ച സ്റ്റാഫ് അംഗങ്ങളായ സൈനബ ബഷീര്‍, സൗജത്ത് നിയാസ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.ട്രസ്റ്റി അബ്ദു.പി.വി,ഓഫീസ് സെക്രട്ടറി ധന്യ സുദര്‍ശന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.