31.6 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

21

കോണ്‍ഗ്രസ് ചാലിശ്ശേരി പെരുമണ്ണൂര്‍ ബൂത്ത് പ്രസിഡണ്ടും, ഐ.എന്‍.ടി.യു.സി. തൊഴിലാളിയുമായ സി.പി.ചന്ദ്രന്റെ വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടന്നു. പെരുമണ്ണൂര്‍ സെന്ററില്‍ നടന്ന അനുശോചന യോഗത്തില്‍ കെ.പി.സി.സി. നിര്‍വാഹ സമിതി അംഗം സി.വി.ബാലചന്ദ്രന്‍ മുഖ്യ അനുശോചന പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ പുളിയഞ്ഞാലില്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. പ്രതിനിധി വേണു കുറുപ്പത്ത്, ബി.ജെ.പി.പ്രതിനിധി കെ.സി.കുഞ്ഞന്‍, മുസ്ലിം ലീഗ് പ്രതിനിധി പി.ഐ.യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സുനില്‍കുമാര്‍, യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ സേതു മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ബാലന്‍ കരിമ്പനക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കല്‍ തുടങ്ങിയവര്‍ അനുശോചിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഗോപിനാഥ് കുറുപ്പത്ത് സ്വാഗതവും ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി നന്ദിയും പറഞ്ഞു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സി.പി.ചന്ദ്രന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ADVERTISEMENT
error: Content is protected !!