സി.കെ.വേണു അനുസ്മരണം നടത്തി

പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സി.കെ.വേണുവിന്റെ നിര്യാണത്തില്‍ ചാവക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു. മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി.കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ഖാദര്‍, നഗരസഭ അധ്യക്ഷന്‍മാരായ എം. കൃഷ്ണദാസ്, ഷീജ പ്രശാന്ത്, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ്, മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ ആര്‍.വി അബ്ദു റഹീം, ബി ജെ പി ജില്ല വൈസ് പ്രസിഡന്റ് ദയാനന്ദന്‍ മാമ്പുള്ളി, സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസ്, കെ.എ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT