ഗീതാ സത്സംഗം ചിന്മയ മിഷന്‍ ഗുരുവായൂര്‍ സെന്ററില്‍ കാസര്‍ഗോഡ് നീലേശ്വരം ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി, വിശ്വാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഭഗവദ്ഗീതാ സത്സംഗം നടത്തി. ഭഗവദ്ഗീതയുടെ മൂന്നാം അദ്ധ്യായത്തെ ആധാരമാക്കി അദ്ദേഹം പ്രഭാഷണം നടത്തി. ചിന്മയ മിഷന്‍ പ്രസിഡന്റ് പ്രൊഫ. എന്‍.വിജയന്‍ മേനോന്‍, സിക്രട്ടറി സി. സജിത് കുമാര്‍, ട്രഷറര്‍ ഡോ.സുരേഷ് നായര്‍, ദേവി ഗ്രൂപ്പ് പ്രസിഡന്റ് ഹേമ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.