24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery ഷോപ്പ്‌സ് & കൊമേഷ്യല്‍ എംപ്ലോയിസ് യൂണിയന്‍ മണലൂര്‍ ഏരിയ പ്രവര്‍ത്തക യോഗം ചേര്‍ന്നു

ഷോപ്പ്‌സ് & കൊമേഷ്യല്‍ എംപ്ലോയിസ് യൂണിയന്‍ മണലൂര്‍ ഏരിയ പ്രവര്‍ത്തക യോഗം ചേര്‍ന്നു

57

ഷോപ്പ് തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു നടപ്പിലാക്കുക, ഇരിപ്പിടാവകാശ നിയമം കര്‍ശനമായി നടപ്പിലാക്കുക, തൊഴിലാളികളുടെ ക്ഷേമനിധിയുടെ പോരായ്മകള്‍ പരിഹരിക്കുക എന്നീ മുദ്രവാക്യമുയര്‍ത്തി തൃശൂര്‍ ജില്ലാ ഷോപ്പ്‌സ് & കമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) വിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20ന് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ മണലൂര്‍ ഏരിയ പ്രവര്‍ത്തക യോഗം തീരുമാനിച്ചു. പൂവ്വത്തൂര്‍ പി.കെ കോരു മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ വെച്ച് ചേര്‍ന്ന യോഗം യൂണിയന്‍ ജില്ലാ സെക്രട്ടറി സി.സുമേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ജി സുബിദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ആര്‍ സന്തോഷ്, ശോഭ രഞ്ജിത്ത്, ചെറുപുഷ്പം ജോണി, എന്‍.പി രമേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!