കുന്നംകുളം വര്‍ക്ക്ഷോപ്പ് അസോസിയേഷന്റെ 31-ാം സമ്മേളനം നടന്നു. കുന്നംകുളം തെക്കേക്കര ഹാള്‍ പരിസരത്ത് ചന്ദ്രന് നഗറില്‍ അസോസിയേഷന് പ്രസിഡന്റ് ഇ.എ.സദാനന്ദന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. പ്രതിനിധി സമ്മേളനത്തില്‍ രക്ഷാധികാരി ടി.ഡി.വര്‍ഗീസ് അനുശോചനവും അനുസ്മരണവും നടത്തി. ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞ യോഗത്തില്‍ സെക്രട്ടറി റോയ് കൊച്ചുണ്ണി റിപ്പോര്‍ട്ടും ട്രഷറര്‍ വി.കെ ജോസ് വരവ് ചിലവ് കണക്കും ഓഡിറ്റര്‍ ടി.ഡി വര്‍ഗീസ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ച, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടന്നു. പൊതുസമ്മേളനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ഇ.എ സദാനന്ദന് അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി റോയ് കൊച്ചുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി ടി.ഡി. വര്‍ഗീസ് അനുസ്മരണം നടത്തി.