ഉപജില്ലാ തലത്തില്‍ വിവിധ മേളകളില്‍ പങ്കെടുത്ത പുന്നയൂര്‍ക്കുളം ഗവ: എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാ സംഗമം നടത്തി. തുടര്‍ന്ന് രക്ഷാകര്‍തൃ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ തസ്‌നി അധ്യക്ഷത വഹിച്ചു. പരിവര്‍ത്തന വിദഗ്ധന്‍ ഹസനുല്‍ ബന്ന ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ട് കെ ടി കമറു, ശരീഫ് തളികശേരി, കെ പ്രജീഷ തുടങ്ങിയവര്‍ സംസാരിച്ചു.