എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ച ചൊവ്വന്നൂരില്‍ നടപടി തുടരുന്നു. വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനെയും കോണ്‍ഗ്രസ് പുറത്താക്കി. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ എം നിധീഷിനെയാണ് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പ്രസിഡന്റായ നിധീഷ് എ എമ്മിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്നായിരുന്നു ഡിസിസി പ്രതികരണം.



