ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അവഗണയ്‌ക്കെതിരേയും ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ അനാസ്ഥയക്കെതിരേയും കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. എരുമപ്പെട്ടി ഫൊറോന പള്ളിക്ക് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കെ.പി.സി.സി സെക്രട്ടറി കെ.ബി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി ബിജോയ് ബാബു, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലശ്ശേരി, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട്, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സെഫീന അസീസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.എം നിഷാദ്, ഷറഫു പന്നിത്തടം, ബ്ലോക്ക് നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.