കൃഷി വകുപ്പു മന്ത്രിയുടെ രാജിയാവശ്യപ്പെട്ടും, നാളികേര കര്‍ഷകര്‍ക്ക് ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപയുടെ സഹായം വക മാറ്റി ചെലവഴിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെയും കര്‍ഷക കോണ്‍ഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റി കൃഷിഭവന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് ഉദ്ഘാടനം ചെയ്തു. പൂക്കോട് കൃഷിഭവന് മുന്നില്‍ നടത്തിയ സമരത്തിന് മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ട് സദാനന്ദന്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ആന്റോ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫന്‍ ജോസ്, വി കെ വിമല്‍, ടി. എ ഷാജി, റാബിയ ജലീല്‍, തോംസണ്‍ വാഴപ്പള്ളി, ബഷീര്‍ പൂക്കോട്, സി എല്‍ സാബു, ബഷീര്‍ ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു.