മന്ദലാംകുന്ന് ബീച്ചില്‍ സ്ഥാപിക്കുന്ന എം.സി.എഫിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല നടത്തി

മന്ദലാംകുന്ന് ബീച്ചില്‍ പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നിര്‍മിക്കാന്‍ ഉദ്ദേശിചിട്ടുള്ള എം.സി.എഫിനെതിരെ മന്ദലാംകുന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാലയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടത്തി. മന്ദലാംകുന്ന് സെന്ററില്‍ നിന്നാരംഭിച്ച പ്രതിഷേധ പന്തംകൊളുത്തി പ്രകടനം ബീച്ചില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ഐക്യദാര്‍ഢ്യ പ്രതിജ്ഞാ സദസ് പുന്നയൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ എം വി ഹൈദ്രാലി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മുനാഷ് മച്ചിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഉമ്മര്‍ മുക്കണ്ടത്ത്, വാര്‍ഡ് മെമ്പര്‍ അസീസ് മന്ദലാംകുന്ന്, സി വി സുരേന്ദ്രന്‍, പി.കെ ഹസന്‍, ആര്‍ വി മുഹമ്മദ്കുട്ടി, പി എം സൈദലവി, കെ കെ ഷുക്കൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ അക്ബര്‍ സ്വാഗതവും നിഷിത നന്ദിയും പറഞ്ഞു.

ADVERTISEMENT