എരുമപ്പെട്ടി പഞ്ചായത്ത് ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് മാര്‍ച്ച് നടത്തി

സി.പി.എം നേതൃത്വം നല്‍കുന്ന എരുമപ്പെട്ടി മങ്ങാട് ക്ഷീര സംഘത്തിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കുക, ക്ഷീര കര്‍ഷകര്‍ക്ക് കൃത്യമായി പണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പഞ്ചായത്ത് ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് മാര്‍ച്ച് നടത്തി. യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമ്പലപ്പാട്ട് മുരളീധരന്‍ അധ്യക്ഷനായി. നേതാക്കളായ എം.സി ഐജു, കെ.ഗോവിന്ദന്‍കുട്ടി, അജു നെല്ലുവായ്, എന്‍.കെ കബീര്‍, ചന്ദ്രപ്രകാശ് ഇടമന, ഫ്രിജോ വടക്കൂട്ട്, അനിത വിന്‍സന്റ്, സുജാത തുളസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT