പുന്നയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ റോഡ് റീ ടാറിങ്ങിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

പുന്നയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ റോഡ് റീ ടാറിങ്ങിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. നാലാം വാര്‍ഡ് മുക്കണ്ടത്ത്താഴം ആട്ടൂരയില്‍ ലിങ്ക് റോഡിന്റെ റീടാറിങ്ങ്, മഴപെയ്യുന്ന സമയത്തും നടത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. വേനലില്‍ ടാറിംങ്ങ് നടത്താതെ മഴയില്‍ ടാറിംങ്ങ് നടത്തിയാല്‍ ഉണ്ടാകാവുന്ന അശാസ്ത്രീയതകുറിച്ച് നാട്ടുകാര്‍ പഞ്ചായത്ത് എ ഇ യുടെ ശ്രദ്ധയില്‍പ്പെടുത്തി. അതേസമയം എ ഇയുടെ സമ്മതമില്ലാതെയാണ് പ്രവര്‍ത്തി നടത്തുന്നത് എന്നാണ് മറുപടി കിട്ടിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ADVERTISEMENT