മന്നലാംകുന്ന് ബീച്ച് റോഡില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ മരക്കൊമ്പുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയിലും തുടര്‍ന്ന മഴയിലാണ് വ്യാപകമായി മരങ്ങള്‍ മുറിഞ്ഞു ഇലക്ട്രിക് ലൈനിന്റെ മുകളില്‍ വീണത്. സമാന രീതിയില്‍ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും മരങ്ങള്‍ മുറിഞ്ഞു വീണതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ജീവനക്കാര്‍ തിരക്കിലായിരുന്നു. ഇവരുടെ അനുവാദത്തോടുകൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലിയില്‍ ഏര്‍പ്പെട്ടത്. പ്രവര്‍ത്തകരായ കെ.കെ.അക്ബര്‍, നവാസ് കിഴക്കൂട്ട്, താച്ചു കരിയാടന്‍, മഹ്ശൂക്ക്, അലി, സുല്‍ത്താന്‍, സഹീര്‍ പടിഞ്ഞാറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍