ലോയേഴ്‌സ് കോണ്‍ഗ്രസ് ചാവക്കാട് കോടതി യൂണിറ്റ് ഭരണഘടന ദിനാചരണവും മെമ്പര്‍ഷിപ്പ് ക്യാമ്പെയിനും നടത്തി

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ചാവക്കാട് കോടതി യൂണിറ്റ് ഭരണഘടന ദിനാചരണവും മെംബര്‍ഷിപ്പ് ക്യാമ്പെയിനും നടത്തി. യൂണിറ്റ് പ്രസിഡന്റ് അഡ്വ തേര്‍ളി അശോകന്‍ അധ്യക്ഷത വഹിച്ചു. അഡ്വ കെ പി ബക്കര്‍ ഭരണഘടന ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ നാജിയ നര്‍ഗീസിന് അഡ്വ ഫരീദാബാനു ആദ്യ മെംബര്‍ഷിപ്പ് കൊടുത്ത് മെമ്പര്‍ഷിപ് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ അനിഷ ശങ്കര്‍, അഹമ്മദ് ഷിബിന്‍, ബിജു വലിയപറമ്പില്‍, ഫ്രെഡി ഫയസ്, സ്റ്റോബി ജോസ് , ജന്യ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT