തയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പാചകപ്പുരയുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വ്വഹിച്ചു.
വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സി.എഫ്.ജോയ്, ബ്ലോക്ക് മെമ്പര്‍ സപ്ന റഷീദ്, വാര്‍ഡ് മെമ്പര്‍ വിമല നാരായണന്‍, പി.ടി.എ പ്രസിഡന്റ് വി.എം.നസീദ, എസ്.എം.സി ചെയര്‍മാന്‍ എ.എഫ്.റിന്‍സി, ഒ.എസ്.എ പ്രസിഡന്റ് കെ.മണികണ്ഠന്‍, പ്രധാന അധ്യാപിക കെ.എല്‍.ഷീജ, അധ്യാപകരായ കെ.കെ.ചന്ദ്രന്‍, പി.സി. ശ്രീപത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.