ചാവക്കാട് നഗരസഭ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 5 കോടി 50 ലക്ഷം രൂപക്ക് പുതുക്കിയ ഭരണാനുമതിയായി. കെട്ടിട നിര്‍മ്മാണം ഉടന്‍ തുടങ്ങും. നഗരസഭ ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിന് എം.എല്‍.എ.-എന്‍.കെ അക്ബറിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിരുന്നതാണ്. എന്നാല്‍ എസ്റ്റിമേറ്റ് നിരക്കില്‍ വര്‍ദ്ധന വന്നതിനാല്‍ 5 കോടി 50 ലക്ഷം രൂപയായി നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചു. ഇതിനാണ് പുതുക്കിയ ഭരണാനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായത്. 13,109.13 ചതുരശ്ര അടിയിലാണ് പുതിയ നഗരസഭ ഓഫീസ് നിര്‍മ്മിക്കുന്നത്. ചാവക്കാട് മിനി സിവില്സ്റ്റേഷന് എതിര്‍വശത്താണ് നഗരസഭക്ക് പുതിയ ഓഫീസ് കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്. കെട്ടിട നിര്‍മ്മാണം ഉടന്‍ തുടങ്ങും.



