വേദപാഠശാല നിര്‍മാണം; നാലു ദിവസം കൊണ്ടു സമാഹരിച്ചത് 40 ലക്ഷം

ജാതിമതഭേദമില്ലാതെ ഏവര്‍ക്കും വേദപഠനം പ്രാപ്തമാക്കാന്‍ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനോടു ചേര്‍ന്നു വേദപാഠശാല നിര്‍മിക്കുക എന്ന അന്യോന്യ പരിഷത്തിന്റെ സ്വപ്നത്തിനു നാട്ടുകാരുടെ പച്ചക്കൊടി. വേദസംരക്ഷണത്തിനു കടവല്ലൂര്‍കാര്‍ കച്ചകെട്ടിയപ്പോള്‍ നാലു ദിവസം കൊണ്ടു സമാഹരിച്ചത് 40 ലക്ഷം രൂപ. നമ്പൂതിരിമാര്‍ക്ക് മാത്രം അനുവദിക്കപ്പെട്ടിരുന്ന വേദപഠനം ജാതി ചിന്തകള്‍ക്കതീതമായി ആഗ്രഹിക്കുന്ന ആര്‍ക്കും പഠിക്കാനുള്ള സൗകര്യമാണ് കടവല്ലൂരില്‍ ഒരുങ്ങുന്നത്. അന്യോന്യ പരിഷത്തിന്റെ വ്യക്തമായ ശ്രമഫലമായാണ് ഈ ഒരു ആശയം നടപ്പിലാക്കുന്നത്.

 

ADVERTISEMENT