ഭീഷണിയായി പാതയോരത്ത് നിര്‍ത്തിയിട്ട കണ്ടെനര്‍ ലോറി

പെരുമ്പിലാവില്‍ പാതയോരത്ത് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട കണ്ടെനര്‍ ലോറി അപകട ഭീഷണിയാകുന്നു. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി സാമഗ്രികള്‍ കൊണ്ടുവന്ന കണ്ടെയ്‌നര്‍ ലോറിയാണ് കോഴിക്കോട് റോഡിലെ പെട്രോള്‍ പമ്പിന് സമീപം മാസങ്ങളോളമായി നിര്‍ത്തിയിട്ടിരിക്കുന്നത്. പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറക്കുന്നതായി വന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഇതു വലിയ കാഴ്ച മറക്കുന്നതായി വാഹന യാത്രക്കാരും പമ്പിലെ ജീവനക്കാരും പറഞ്ഞു. തിങ്കളാഴ്ച ഒന്നരയോടെ കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന മിനി ലോറി കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് അപകടം നടന്നിരുന്നു. അപകടത്തില്‍ മിനിലോറി ഉണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മിനി ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ADVERTISEMENT