മെയ് 20 ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി എളവള്ളി പഞ്ചായത്ത് ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ നടത്തി

ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി – കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മെയ് 20 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിനായി, എളവള്ളി പഞ്ചായത്ത് ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ നടത്തി. ചിറ്റാട്ടുകരയില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ കമ്മറ്റി അംഗം സി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. സി കെ രമേഷ് അദ്ധ്യക്ഷനായി. പി ജി സുബിദാസ്, ടി.ഡി സുനില്‍, പി.വി അശോകന്‍, പി എ ഷൈന്‍, എന്‍.ബി ജയ എന്നിവര്‍ സംസാരിച്ചു. പണി മുടക്കിന്റെ ഭാഗമായി മെയ് 16 ന് കാല്‍നട പ്രചരണ ജാഥ സംഘടിപ്പിക്കുന്നതിന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

ADVERTISEMENT