കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ ചാവക്കാട് കൃഷിഭവന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കൂട്ടുങ്ങല്‍ ലേലച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു. കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങ് എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു.