ചൂണ്ടല്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ 2024 -2025 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിന് 77700 രൂപയും, ജനറല്‍ വിഭാഗത്തിന് 3,29,300 രൂപയും ചിലവഴിച്ചാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വയോജനങ്ങള്‍ക്ക് സൗജന്യമായി കട്ടില്‍ വിതരണം ചെയ്തത്. കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജൂലറ്റ് വിനു അധ്യക്ഷയായി. വെസ് പ്രസിഡണ്ട് പി.ടി. ജോസ് വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹസനുല്‍ ബന്ന, പഞ്ചായത്തംഗങ്ങള്‍, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈനി, എസ്.സി പ്രൊമോട്ടര്‍ അര്‍ഷ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആദ്യ ഘട്ടത്തില്‍ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത അര്‍ഹരായ 15 പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്കും, 40 ജനറല്‍ വിഭാഗം ഗുണഭോക്തക്കള്‍ക്കുമാണ് കട്ടില്‍ നല്‍കിയത്.