‘കൊടമന ദേശം, കാലം ജീവിതം’ പുസ്തകം; കവര്‍ പ്രകാശനം നടത്തി

സ്വാതന്ത്ര്യ സമര സേനാനിയും, കമ്മ്യുണിസ്റ്റ് നേതാവും, വടക്കേകാട് ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന കൊടമന നാരായണന്‍ നായരുടെ ജീവിതം അനാവരണം ചെയ്യുന്ന കൊടമന ദേശം, കാലം ജീവിതം എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം നടത്തി. കൊടമന തറവാട്ടിലെ മുതിര്‍ന്ന അംഗം മാലതി അമ്മക്ക് നല്‍കി വടക്കേകാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് കെ ഖാലിദ് പ്രകാശനം നിര്‍വഹിച്ചു. കൊടമന തറവാട്ടില്‍ നടന്ന ചടങ്ങില്‍ ചിത്രകാരന്‍ സുധീഷ് കണ്ടമ്പുള്ളി അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ എഡിറ്റര്‍ കെ എം ഉണ്ണികൃഷ്ണന്‍, ടി ഭാസ്‌ക്കരന്‍ കൊടമന തറവാട് അംഗങ്ങളായ സുരേന്ദ്രനാഥന്‍,സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വന്നേരി നാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകം ആദരിയ ആര്‍ട്ട് കഫെയാണ് പ്രസിദ്ധീകരിക്കുന്നത്.

 

ADVERTISEMENT