ക്ഷീര കര്‍ഷകര്‍ക്കായി ‘കൗ ലിഫ്റ്റ്’ യന്ത്രം നല്‍കി

ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം 2024-25വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്കായി കൗ ലിഫ്റ്റ് യന്ത്രം നല്‍കി.
നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം.ഷഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥനായ വെറ്റിനറി ഡോക്ടര്‍ അഷറഫ് അബ്ദുറഹ്‌മാന്‍ പദ്ധതി വിശദീകരണം നടത്തി. രോഗബാധ മൂലമോ അല്ലാതെയോ കിടന്നുപോയ നാല്‍ക്കാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കിടത്താനുള്ള യന്ത്രമാണ് കൗ ലിഫ്റ്റ് യന്ത്രം. വളര്‍ത്തുമൃഗങ്ങളെ അനായാസം ചികില്‍സിക്കാന്‍ കഴിയുന്ന കൗ ലിഫ്റ്റ് യന്ത്രം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്.

ADVERTISEMENT