ചിറ്റണ്ട നാല്‍പ്പനപ്പാറ ക്വാറി തടയണ നിര്‍മ്മിച്ച് കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കണമെന്നും എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കണമെന്നും സി.പി.ഐ എരുമപ്പെട്ടി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ചിറ്റണ്ടയില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം എം.ആര്‍ സോമനാരായണന്‍ ഉദ്ഘാടനം ചെയ്തു.ടി.കെ മനോജ് കുമാര്‍ അധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ടി ഷാജന്‍, ജില്ലാ കൗണ്‍സില്‍ അംഗം പ്രേമരാജ് ചൂണ്ടലാത്ത്, പി.കെ രവീന്ദ്രന്‍, കെ. എം മണികണ്ഠന്‍, പുഷ്പരാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി ശങ്കരനാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോണി രക്തസാക്ഷി പ്രമേയവും കെ.എ ശിവദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി ടി.കെ മനോജ് കുമാറിനെ തിരഞ്ഞെടുത്തു.