സിപിഐ എം തൃശ്ശൂര്‍ ജില്ല സമ്മേളനം കുന്നംകുളത്ത് ഫെബ്രുവരി 9,10,11 തിയ്യതികളിലായി നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി ഓഫീസ് തുറന്നു.സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി അബ്ദുള്‍ ഖാദര്‍, സംഘാടക സമിതി കണ്‍വീനര്‍ ടി കെ വാസു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ബാലാജി, എം എന്‍ സത്യന്‍, കെ എഫ് ഡേവീസ്, ഉഷ പ്രഭുകുമാര്‍, ഏരിയ സെക്രട്ടറിമാരായ കെ കൊച്ചനിയന്‍, കെ എസ് സുഭാഷ്, ടി ടി ശിവദാസന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ തുടങ്ങിയര്‍ സംസാരിച്ചു.