ഗുരുവായൂരിലെ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി സിപിഐഎം ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. വികസന നേട്ടങ്ങള്‍ മറച്ചുവെച്ച് കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെയായിരുന്നു ഗുരുവായൂരില്‍ പ്രതിഷേധ സദസ്സ് നടത്തിയത്. കിഴക്കേനടയില്‍ നടന്ന പ്രതിഷേധ സദസ്സ് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം കൃഷ്ണദാസ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, എന്‍ കെ അക്ബര്‍ എം എല്‍ എ,ലത പുഷ്‌കരന്‍, ബിബിത മോഹന്‍, സിന്ധു ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം സി സുമേഷ് സ്വാഗതവും ഗുരുവായൂര്‍ ലോക്കല്‍ സെക്രട്ടറി കെ ആര്‍ സൂരജ് നന്ദിയും പറഞ്ഞു.