സീഡ് ആയിരംകോടി തട്ടിപ്പിന് നേതൃത്വം നല്‍കിയ എരുമപ്പെട്ടി പഞ്ചായത്ത് കോണ്‍ഗ്രസ് മെമ്പര്‍മാരെയും നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.
മഹിളാ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ്, കോണ്‍ഗ്രസ് നേതാവ് പി.എസ്.സുനീഷ് എന്നിവര്‍ പ്രധാന പ്രമോട്ടര്‍മാരായാണ് എരുമപ്പെട്ടിയില്‍ സീഡ് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നത്. നിരവധി പേരെ തട്ടിപ്പിനിരയാക്കാന്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.സി ഐജുവും, റീന വര്‍ഗ്ഗീസുമാണ് നേതൃത്വം നല്‍കിയതെന്നും ഏകദേശം 200 ഓളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും സി.പി.ഐ.എം ആരോപിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ ഏരിയ കമ്മറ്റിയംഗം കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എം.എസ് സിദ്ധന്‍ അധ്യക്ഷനായി.