സിപിഎമ്മിലെ സൗമ്യ അനിലന്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍

 

കഴിഞ്ഞ കൗണ്‍സിലിലെ ഉപാധ്യക്ഷയും, സിപിഎം കുന്നംകുളം വെസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗവുമായ സൗമ്യ അനിലന്‍ കുന്നംകുളം നഗരസഭയെ നയിക്കും. ചെയര്‍ പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ സൗമ്യക്ക് 18 വോട്ടും, യു ഡി എഫിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി മിഷ സെബാസ്റ്റ്യന് 10 വോട്ടും, ബിജെപിയിലെ ഗീതാ ശശിക്ക്, 07 വോട്ടും ലഭിച്ചു. നാല് അംഗങ്ങള്‍ ഉള്ള ആര്‍എംപി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നിഷ്പക്ഷത പുലര്‍ത്തി. സിപിഎമ്മിലെ സൗമ്യ അനിലനെ കൗണ്‍സിലെ മുതിര്‍ന്ന അംഗം പുഷ്പാ ജോണ്‍ നാമനിര്‍ദ്ദേശം ചെയ്യുകയും, ഒ. ജി. ബാജി പിന്താങ്ങുകയും ചെയ്തു. നഗരസഭ നാലാം വാര്‍ഡ് കിഴൂര്‍ നോര്‍ത്തില്‍ നിന്ന് 284 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സൗമ്യ ഇക്കുറി വിജയിച്ചത്.

39 അംഗ ഭരണസമിതിയില്‍ 18 സീറ്റ് നേടിയ എല്‍ഡിഎഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് 9 അംഗങ്ങളും, ബിജെപിയ്ക്ക് 7 അംഗങ്ങളും ആര്‍എംപിയ്ക്ക് 4 അംഗങ്ങളുമുണ്ട്. ഒരു കോണ്‍ഗ്രസ്സ് വിമതയും വിജയിച്ചിരുന്നു. 2015ലും, 2020ലും കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി സിപിഎം നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാധിപത്യമുന്നണിയാണ് ഭരണം നടത്തിയിരുന്നത്.

ADVERTISEMENT