വാതാലയേശന്‍ ക്രിയേഷന്‍സ് നിര്‍മ്മിച്ച ‘ചൂട്ടുകളി’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെ ഞമനേങ്ങാട് തിയ്യേറ്റര്‍ വില്ലേജ് ആദരിച്ചു. കോഴിക്കോട് സര്‍വ്വകലാശാല കുട്ടനെല്ലൂര്‍ സി അച്ചുതമേനോന് ഗവണ്മെന്റ് കോളേജ് മാത്തമാറ്റിക്സ് വിഭാഗം ‘യുക്ത 2025 ‘ എന്ന പേരില്‍ സംഘടിപ്പിച്ച ഹ്രസ്വ ചിത്ര മത്സരത്തില്‍ രണ്ട് പുരസ്ക്കാരങ്ങള്‍ ‘ചൂട്ടുകളി’ കരസ്ഥമാക്കി. ഞമനേംങ്ങാട് ഉണ്ണിയാശാന്റെ വസതിയില്‍ ചേര്‍ന്ന അനുമോദന സദസ് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍ എം കെ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സിസിടിവി പ്രോഗ്രം ഡയറക്ടര്‍ കെ സി ജോസ് അദ്ധ്യക്ഷത വഹിച്ചു.