ഐക്യ ജനാധിപത്യ മുന്നണി ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ പദയാത്ര സമാപിച്ചു

ചൂണ്ടല്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ദുര്‍ഭരണത്തിനെതിരെയുള്ള ഐക്യ ജനാധിപത്യ മുന്നണി ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുറ്റവിചാരണ പദയാത്ര സമാപിച്ചു. ചോട്ടിലപ്പാറയില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അനില്‍ അക്കര ഉദ്ഘാടനം ചെയ്ത കുറ്റവിചാരണ പദയാത്ര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വെട്ടുക്കാടാണ് സമാപിച്ചത്.

ADVERTISEMENT