പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചു തുടങ്ങി, ക്രൂഡ് ഓയിൽ തിളയ്ക്കുന്നു, വില ബാരലിന് 120 ഡോളർ, വിതരണം മന്ദ​ഗതിയിൽ

മിഡിൽ ഈസ്റ്റ് യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ എണ്ണവിലയിൽ വൻ വർധനവ്. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്തി. ഏറെ മാസങ്ങൾക്ക് ശേഷമാണ് വില ഇത്രയും ഉയരുന്നത്. വിതരണത്തിൽ പ്രതിസന്ധി നേരിടുമെന്ന ആശങ്കയെത്തുടർന്ന് തിങ്കളാഴ്ച യുഎസിലെ പ്രധാന എണ്ണ സൂചികയിൽ വില 30 ശതമാനത്തിലധികം ഉയർന്നു. 0230 GMT വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ബാരലിന് 30.04 ശതമാനം ഉയർന്ന് 118.21 ഡോളറിലെത്തി. പിന്നീട് നേരിയ തോതിൽ കുറഞ്ഞു. ബ്രെന്റ് ക്രൂഡ് 27.54 ശതമാനം ഉയർന്ന് 118.22 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച ബ്രെന്റ് ഓഹരികൾ 27% ഉം ഡബ്ല്യുടിഐ ഓഹരികൾ 35.6% ഉം ഉയർന്നു.

സംഘർഷം വേഗത്തിൽ അവസാനിച്ചാലും, മാസങ്ങളോളം ഇന്ധന വില ഉയർന്നേക്കുമെന്നും പറയുന്നു. മുൻനിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ചെങ്കടലിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിൽ നിന്നുള്ള ഇടിവ് നികത്താൻ ഈ അളവ് പര്യാപ്തമല്ലെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.

ഗൾഫ് മേഖലയിലെ പ്രധാന ഉൽപ്പാദകർ ഉൽപ്പാദനം കുറച്ചതും ഹോർമുസ് കടലിടുക്ക് അടച്ചിട്ടതും ആഗോള ഊർജ്ജ വിപണികളെ സാരമായി ബാധിച്ചു. ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് കയറ്റുമതി നിർത്തിവച്ചതിനാൽ, ഇറാഖിലെ ബസ്രയിലെ റുമൈല എണ്ണപ്പാടത്ത് പ്രതിദിനം 1.5 ദശലക്ഷം ബാരൽ ഉത്പാദനം കുറച്ചു. സംഭരണ കേന്ദ്രങ്ങൾ പെട്ടെന്ന് നിറഞ്ഞതിനാൽ മിക്ക ഉൽപാദക രാജ്യങ്ങളും ഉൽപാദനം മന്ദ​ഗതിയിലാക്കി.

ADVERTISEMENT