സി.എസ്.ഐ തൃശ്ശൂര്‍ മേഖല വിമന്‍സ് ഫെലോഷിപ്പ് കരോള്‍ ഫെസ്റ്റ് ശനിയാഴ്ച്ച കുന്നംകുളത്ത്

സി.എസ്.ഐ. കൊച്ചിന്‍ ഭദ്രാസനത്തിന് കീഴില്‍ തൃശ്ശൂര്‍ മേഖല വിമന്‍സ് ഫെലോഷിപ്പ് കരോള്‍ ഫസ്റ്റ് ശനിയാഴ്ച കുന്നംകുളം സെന്റ് പോള്‍സ് ദൈവാലയത്തില്‍ നടക്കും. ഏരിയയിലെ 18 ദൈവാലയങ്ങളില്‍ നിന്നുള്ള ക്വയര്‍ ടീമുകള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. കൊച്ചി സെന്റ് ഫ്രാന്‍സിസ് ഫോര്‍ട്ട് ഇടവക വികാരി കുര്യന്‍ പീറ്റര്‍ ചടങ്ങില്‍ സന്ദേശം നല്‍കും. ഏരിയ പ്രസിഡന്റ് പ്രമീള ക്രിസ്തുദാസ് , സെക്രട്ടറി ഷീല സാം , ജോണ്‍സണ്‍ ഇ, ജോര്‍ജ്, ഷിബു മോന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT