കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പാറേമ്പാടത്ത് തകര്‍ന്ന കല്‍വര്‍ട്ട് താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു. നിര്‍മ്മാണം നടക്കുന്ന തൃശ്ശൂര്‍ കുറ്റിപ്പുറം പാതയില്‍ ചൊവാഴ്ച്ച രാത്രി 8:30ടെയാണ് കല്‍വര്‍ട്ട് തകര്‍ന്നത്. ഇതുവഴി വന്ന ലോറി ഡ്രൈവറാണ് കല്‍വര്‍ട്ട് തകര്‍ന്നത് കണ്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനപാതയുടെ പകുതി ഭാഗം പൊളിച്ചിട്ട നിലയിലാണ്.
ഒരുവശത്ത് നിന്ന് മാത്രം വാഹനങ്ങള്‍ കടത്തി വിട്ട് ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് കല്‍വര്‍ട്ട് തകര്‍ന്നത്. ഇതോടെ കുന്നംകുളം കോഴിക്കോട് സംസ്ഥാനപാതയിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. രാത്രി തന്നെ തകര്‍ന്ന ഭാഗം മെറ്റല്‍ ഉപയോഗിച്ച് കുഴി അടച്ചു. ഇതുവഴിയുള്ള ഗതാഗതം ബുധനാഴ്ച്ച മുതല്‍ ഭാഗികമായി പുനരാരംഭിച്ചു. അക്കിക്കാവില്‍ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടത്തിവിടുന്നത്. വടക്കുഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറേം പാടം കുരിശുവഴി പോര്‍ക്കുളം വഴിയാണ് അക്കിക്കാവിലേക്ക് പ്രവേശിക്കുന്നത്.