ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം രാമനവമിയോടനുബന്ധിച്ച് നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 3 മുതല്‍ 6 വരെയാണ് നൃത്ത സംഗീതോത്സവം. നൃത്തം, സംഗീതം, തിരുവാതിരകളി, കൈക്കൊട്ടികളി എന്നീ ഇനങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ക്ഷേത്രം കൗണ്ടറില്‍ മാര്‍ച്ച് 28 -ാം തിയതിക്കു മുമ്പ് അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98 47 16 22 66 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT