രാപ്പകല്‍ സമരം സംഘടിപ്പിച്ചു

Day and night strike organized

പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് വെട്ടി കുറച്ച് വികസന മുരടിപ്പ് സൃഷ്ടിച്ച എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടാണശ്ശേരി പഞ്ചായത്തിന് മുന്നില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ മുഹമ്മദ് ഗസാലി സമരം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട്, ഡിസിസി സെക്രട്ടറി വി വേണുഗോപാല്‍, ബ്ലോക്ക് പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി, മഹിള കോണ്‍ഗസ് ജില്ലാ ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സിസ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അഡ്വ.പിവി നിവാസ്, ജയ്‌സണ്‍ ചാക്കോ, എ എം മെയ്തീന്‍, അപ്പു അളൂര്‍, ജസ്റ്റിന്‍ കൂനംമൂച്ചി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT