ചാവക്കാട് കോടതിക്ക് എതിര്‍വശം ആളൊഴിഞ്ഞ പറമ്പില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മരിച്ചയാളുടേതെന്നു കരുതുന്ന ആധാര്‍ കാര്‍ഡ് മൃതദേഹത്തിലെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചു. മലപ്പുറം കോടൂര്‍ സ്വദേശി കൊളക്കാട്ടില്‍ വീട്ടില്‍ 48 വയസ്സുള്ള അബ്ദുല്‍ റഷീദ് എന്ന വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് ആണ് ലഭിച്ചത്. സമീപത്ത് അനുഭവപ്പെട്ട രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ചാവക്കാട് കോടതി അഭിഭാഷകന്‍ പാര്‍ത്ഥസാരഥി പരിശോധന നടത്തിയപ്പോഴാണ് കമിഴ്ന്നു കിടക്കുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഉടനെ ചാവക്കാട് പോലീസില്‍ വിവരമറിയിച്ചു. മൃതദേഹത്തിന് രണ്ട് ആഴ്ചത്തെ പഴക്കമുള്ളതായി പറയുന്നു. ചാവക്കാട് ാേപലിസ് സ്ഥത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.