യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. പുലിയന്നൂര്‍ മാടശേരി കിഴക്കൂട്ട് പരേതനായ ശശിധരന്‍ നായരുടെ മകന്‍ അപ്പു എന്ന് വിളിക്കുന്ന ശരത് (26) ആണ് മരിച്ചത്. കേച്ചേരിയില്‍ കൊറിയര്‍ സര്‍വ്വീസില്‍ ജോലിക്കാരനായിരുന്നു. രാവിലെ ജോലി സംബന്ധമായി ബാങ്കിലേക്ക് പോകുന്ന വഴിയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിച്ചു. ശോഭന മാതാവും , ശരണ്യ സഹോദരിയുമാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് നടക്കും

 

 

ADVERTISEMENT