ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കടപ്പുറം സ്വദേശി മരിച്ചു. കടപ്പുറം വട്ടേക്കാട് സഹകരണ ബാങ്കിന്റെ തെക്കുഭാഗത്തു താമസിക്കുന്ന പുതിയ വീട്ടില്‍ നൗഷാദ് (45) ആണ് മരിച്ചത്. കടപ്പുറം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.വി. മൊയ്തീന്റെ മകനാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലിന് വട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. നൂര്‍ജഹാന്‍ ഭാര്യയാണ്. നൗഷാബ (പാവറട്ടി സെന്റ് ജോസഫ് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി )
ഹാജറ (3ാം ക്ലാസ് വിദ്യാര്‍ത്ഥിനി, വട്ടേക്കാട് സ്‌ക്കൂള്‍) എന്നിവര്‍ മക്കളാണ്.