ജനാധിപത്യ മഹിളാ അസോസിയേഷന്‍ പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല സമ്മേളനം അണ്ടത്തോട് വി പി മാമുസ്മാരക ഹാളില്‍ സംഘടിപ്പിച്ചു. മുതിര്‍ന്ന മഹിളാംഗം ബേബി കളരിക്കല്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി അംഗം കെ ബി സുധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം പ്രീജ ദേവദാസ്, ചാവക്കാട് ഏരിയ സെക്രട്ടറി ഷൈനി ഷാജി, ഏരിയ കമ്മിറ്റി അംഗം ജാസ്മിന്‍ ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.മേഖലാ സെക്രട്ടറിയായി ഷിബിന കെ , പസിഡന്റ് സുജിന യൂസഫ്
ട്രഷറര്‍ ബുഷറ നൗഷാദ് തുടങ്ങി 11 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 23 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.