എസ്ഐആര്‍ കേരളത്തില്‍ തിരക്കു പിടിച്ച് നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടില്‍ പ്രതിഷേധിച്ച് പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എം നൗഷാദ് സമരം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ചു. പി എസ് പുരുഷോത്തമന്, എം കെ ശശിധരന്, സുബിന് എസ്, ഷീജ മണി, സസമണി, തുടങ്ങിയവര്‍ നേതൃത്വം നല്കി. വി ശങ്കരനാരായണന് സ്വാഗതവും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന് നന്ദിയും പറഞ്ഞു.



