വികസിത കേരളം നേതൃശില്‍പശാല ഉദ്ഘാടനം നടത്തി

ബി.ജെ.പി ഒരുമനയൂര്‍ പഞ്ചായത്ത് വികസിത കേരളം നേതൃശില്‍പശാല ബി.ജെ.പി തൃശൂര്‍ നോര്‍ത്ത് ജില്ലാ ഉപാദ്യക്ഷന്‍ ഉല്ലാസ് മുള്ളത്ത് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കല്ലായില്‍ അധ്യക്ഷത വഹിച്ചു. ശില്‍പശാലയില്‍ ബി.ജെ.പി നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ.ആര്‍ ബൈജു വിഷയാവതരണം നടത്തി.

മണ്ഡലം പ്രസിഡന്റ് വര്‍ഷ മണികണ്ഠന്‍, ജനറല്‍ സെക്ക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി,ഒരുമനയൂര്‍ പഞ്ചായത്ത് വികസിത കേരളം ഇന്‍ചാര്‍ജ് സുമേഷ് തേര്‍ളി, മണ്ഡലം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബി.ജെ.പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി. എസ് ഷനില്‍കുമാര്‍ സ്വാഗതവും ചാവക്കാട് മണ്ഡലം സെക്രട്ടറി വിനീത് കുറുപ്പേരി നന്ദിയും പറഞ്ഞു.

ADVERTISEMENT