ബി.ജെ.പി. കണ്ടാണശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന കണ്വെന്ഷന് സംഘടിപ്പിച്ചു. ഏഴാം വാര്‍ഡ് കണ്‍വീനര്‍ ജോസഫ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി പാവറട്ടി മണ്ഡലം പ്രസിഡണ്ട് എം.ആര് വിശ്വന്, കണ്ടാണശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുഭാഷ് വടാശ്ശേരി, മണ്ഡലം വൈസ് പ്രസിഡണ്ട് സന്തോഷ് കോലാരി, മണ്ഡലം ട്രഷറര്‍ സന്തോഷ് മുതുവീട്ടില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ധനീഷ് സുധാകരന് എന്നിവര്‍ സംസാരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കണ്‍വെന്‍ഷനില്‍ വാര്‍ഡില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ കരട് രേഖ തയ്യാറാക്കി. നിലവില്‍ വാര്‍ഡിലെ ശോചനീയവസ്ഥക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിനും കണ്വെന്ഷന് തീരുമാനിച്ചു.