ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2026-2027 വാര്‍ഷിക പദ്ധതികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും അംഗീകാരത്തിനുമായി ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.എസ് വിനയന്‍ ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് അദ്ധ്യക്ഷയായി. 2026-27 വര്‍ഷത്തെ കരട് പദ്ധതി രേഖ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിലിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈല പുഷ്പാകരന്‍ പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ സുനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജൂലറ്റ് വിനു, സച്ചിന്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം രാകേഷ് കണിയാംപറമ്പില്‍, തുടങ്ങിയ ജനപ്രതിനിധികള്‍, സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു.

ADVERTISEMENT